Society Today
Breaking News

കൊച്ചി: എല്ലാ വിധ ലൈസന്‍സുകളും നിയമങ്ങളും പാലിച്ച് കച്ചവടം നടത്തുന്ന വ്യാപാരികളുടെ വയറ്റത്തടിക്കുന്ന അനധികൃത വഴിയോരക്കച്ചടവടം  അവസാനിപ്പിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ് എറണാകുളം നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എ.ജെ റിയാസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് പ്രദീപ് ജോസ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എറണാകുളം യൂത്ത് വിംഗ് നിയോജക മണ്ഡലം  കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ ക്രിസ്തുമസ്, ന്യൂയര്‍ സമ്മാന കൂപ്പണ്‍ പ്രകാശനവും അഡ്വ.എ.ജെ റിയാസ് ചടങ്ങില്‍ നിര്‍വ്വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി  എഡ്വേഡ് ഫോസ്റ്റസ് ,ജംഷീര്‍ വി, ടിജോ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു… ഫൈസല്‍ പി.പി, ഷിഹാബ് വി.എ, ടെന്‍സന്‍ തേവര, ബിനു തേവര, അന്‍സാരി ചേരാനല്ലൂര്‍, ജലീല്‍ ചിറ്റൂര്‍, ഡിജോ എളമക്കര, സതീശന്‍ ചേരാനല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു…


 

Top